സോക്കര്‍ സ്ക്കൂളിന്റെ നേതൃത്വത്തില്‍ നടന്നു വന്ന സമ്മര്‍ ക്യാമ്പിന്റെ സമാപനം ശനിയാഴ്ച സോക്കര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ചടങ്ങില്‍ മുഖ്യ അതിഥിയായി ഒളിമ്പ്യന്‍ സിനി ജോസ് പങ്കെടുത്തു. സമാപന സമ്മേളനത്തിന്റെ ഉല്‍ഘാടനം U-17 ഇന്ത്യന്‍ ഫുട്ബോള്‍ ടീം അസിസ്റ്റന്റ് കോച്ച് Dr. രഞ്ജിത്ത് ടീ എ നിര്‍വഹിച്ചു.
സമ്മേളനത്തില്‍ പിഎ സലിംകുട്ടി സ്വാഗതം പറഞ്ഞു. Dr. രഞ്ജിത്ത് ടീഎയ്ക്ക് ഒളിപ്യന്‍ സിനി ജോസ് സോക്കര്‍ സ്കൂളിന്റെ ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ സോക്കര്‍ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവും ആയ രാഹുല്‍ എസ്, മുന്‍ ദേശിയ താരവും സോക്കര്‍ സ്കൂള്‍ പരിശീലകയും ആയ അഞ്ജലി ജോസ്, മുന്‍ ദേശിയ താരം മിനി മോള്, പരിശീലകാരായ ജിത്തു ജോര്‍ജ്, അഭിഷേക് ടിഎസ് എന്നിവര്‍ ആശംസ അറിയിച്ചു.
സമ്മേളനത്തില്‍ സോക്കര്‍ സ്കൂള്‍ പരിശീലകന് അമല്‍ വി ആര് നന്ദി പറഞ്ഞു. ഫെസ്റ്റ് നോട് അനുബന്തിച്ച് കുട്ടികളുടെ ഫുട്ബോള്‍ മാച്ചും. വിജയികള്‍ക്ക് മേടലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു


