മൂവാറ്റുപുഴ: ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും ഉപയോഗ ശൂന്യമാക്കിയ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ആരക്കുഴ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍ ഉത്ഘാടനം ചെയ്തു. ആരക്കുഴ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ ഇളയത് അധ്യക്ഷത വഹിച്ചു
പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചുപോകാന്‍ കാരണം ഇവിടുത്തെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആണ്. ഇതുപോലെയുള്ള അനാസ്ഥ ഇനിയും ഉണ്ടാകാതെയിരിക്കാന്‍ ശക്തമായ നടപടി എടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മണ്ഡലം ജനറല്‍ സെക്രട്ടറി സിനില്‍ കെ എം, വൈസ് പ്രസിഡന്റ് സലിം കറുകപ്പിള്ളി, സെക്രട്ടറി അജയന് കൊമ്പനാല്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി റ്റി ലാല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിനു എന്നിവര്‍ സംസാരിച്ചു.


