കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികള്‍ക്ക് മരുന്നും സഹായവും എത്തിക്കുന്ന സ്നേഹ സജ്ജീവനി പദ്ധതിയുടെ ഭാഗമായി ആരോഗ്യ പരിശോധനയുമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേയ്ക്ക്. ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്. എസ് സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെ വോളന്റിയേഴ്സിന്റെ നേതൃത്വത്തില്‍ കിടപ്പു രോഗികളുടെയും ആരോരുമില്ലാത്തവരുടെയും വീടുകളില്‍ പോയി ആരോഗ്യ പരിശോധന നടത്തുന്നത്.
ആരോഗ്യ വകുപ്പിലെ എന്‍.എച്ച്.എം ന്റെയും നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെല്ലിന്റെയും നാഷണല്‍ റ്റുബോക്കോ കണ്ട്രോള് പ്രോഗ്രാം സെല്ലിന്റെയും വി.എച്ച്.എസ്ഇ എന്‍.എസ്.എസ് സ്റ്റേറ്റ് സെല്ലിന്റെയും സഹകരണത്തോടെയാണ് ഈ ഹെല്‍ത്ത് റെസ്പോണ്‍സ് കിറ്റ് വാങ്ങിയത്. ഡിജിറ്റല്‍ ബി.പി അപ്പാരറ്റസ്, ഡിജിറ്റല്‍ ഗ്ലൂക്കോ മീറ്റര്‍, സ്ട്രിപ്പ് ലാന്‍സെറ്റ് തുടങ്ങിയ വയാണ് ഈ കിറ്റിലുള്ളത്.
ഓരോ വോളന്റിയേഴ്സും കുറഞ്ഞത് പത്ത് രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അത്തരക്കാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസിന്റെ വിവരങ്ങള്‍ അടുത്ത പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറിയിക്കുകയും ചെയ്യും. ലാബ് ടെക്നീഷ്യനായസോണിയ ജോസിന്റെ നേതൃത്വത്തില്‍ വോളന്റിയേഴ്സിനും സെന്‍ട്രല്‍ മാറാടി അംഗന്‍വാടിയിലെ അഡോളസെന്റ്സ് ഗേള്‍സ് ക്ലബായ വര്ണ്ണക്കൂട്ടിലെ അംഗങ്ങള്‍ക്കും ഷുഗര്‍, പ്രഷര്‍ തുടങ്ങിയവ പരിശോധിക്കേണ്ട വിധം പരിശീലിപ്പിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ റനിതഗോവിന്ദ്, സീനിയര്‍ അസിസ്റ്റന്റ് ഡോ. അബിത രാമചന്ദ്രന്, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി,റോണി മാത്യു, പൗലോസ് റ്റി, വിനോദ് ഇആര്‍, ശ്രീകല ജി, കൃഷ്ണണപ്രിയ, ജിസ ജോര്‍ജ്, ചിത്ര ആര് എസ്, സ്കൂള്‍ കൗണ്‍സലര്‍ ഹണി വര്‍ഗീസ്, അബിത എസ് പ്രദീപ്, ആന്‍ മരിയ, അഖില സൈബു തുടങ്ങിയവര്‍ നേതൃത്വം നല്കി.


