ഈസ്റ്റ് മാറാടി ഗവണ്മെന്റ് വി.എച്ച്.എസ് സ്കൂളില്‍ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. മുവാറ്റുപുഴ ജനകീയ കര്‍മ്മ സേനയുടെയും ഈസ്റ്റ് മാറാടി സ്കൂളിന്റെയും, ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദി.ഐ ഫൗണ്ടേഷന് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള ക്യാമ്പില്‍ മാറാടി ഗ്രാമപഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും നൂറിലധികം പേര് പങ്കെടുത്തു. മുപ്പത്തി രണ്ട് പേര്‍ക്ക് തിമിര ശസ്ത്രക്രിയ വേണ്ടവരാണെന്നും പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞു. ഇവര്‍ക്ക് അടുത്ത ആഴ്ച സൗജന്യമായി ശസ്ത്രക്രിയ നടത്തും. കാഴ്ചശക്തി കുറഞ്ഞവര്‍ക്കും അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ക്കും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും കണ്ണട വേണ്ടവര്ക് കണ്ണടയും നല്‍കും.
ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ച ശക്തി കുറഞ്ഞിട്ടുണ്ടെന്ന് ദി ഐ ഫൗണ്ടേഷന് ഹോസ്പിറ്റല്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ അജിത് കുമാര്‍ പറഞ്ഞു. സ്നേഹ സഞ്ജീവനി പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ ശരീരഭാരവും തൂക്കവും നോക്കി ബോഡി മാസ് ഇന്‍ഡക്സും (ബി.എം.ഐ) പരിശോധിച്ചു നല്കി.
ജനകീയ കര്‍മ്മ സേന ചെയര്മാന് മനോജ് കെ.വി അധ്യക്ഷത വഹിച്ച യോഗത്തി മാറാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് ഉത്ഘാടനം ചെയ്തു. പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അജിത് കുമാര്‍, ഒപ്ടോമെട്രിസ്റ്റ്മാരായ ജിന്‍സി, ദിവ്യ, ഒപ്റ്റിക്കല്‍ സ്റ്റാഫ് രമേഷ്, ഒ.പി.ഡി സ്റ്റാഫ് മനീഷ, ഇഷ്ടമരം ഫൗണ്ടേഷന് സ്ഥാപകന്‍ ബാബു തട്ടാര്‍ക്കുന്നേല്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റര് അജയന് എ.എ, പി.റ്റി.എ പ്രസിഡന്റ് പി.റ്റി.അനില്‍കുമാര്‍, മദര്‍ പി റ്റി.എ ചെയര്‍പേഴ്സണ്‍ സിനിജ സനില്‍, സ്കൂള്‍ വികസന സമിതി ചെയര്മാന് റ്റി.വി.അവിരാച്ചന്, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, ഗ്രിഗറി ജോണ്‍, വിദ്യാര്‍ത്ഥികളായ എല്‍ന എല്‍ദോസ്, ബേസില്‍ ബിജു, കാര്‍ത്തിക് പ്രസാദ്, ലയ എം. ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.


