എറണാകുളം: കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ജില്ലയിലെ പ്രധാന ക്ലബ്ബുകള്‍ അണിചേര്‍ന്ന് ശ്രീമൂലം ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ വടംവലി തരംഗമാകുന്നു.
നിറഞ്ഞു കൂടിയ ആള്‍ക്കൂട്ടവും കൈയ്യടികളും വടംവലിയുടെ ആവേശത്തില്‍ മസ്സിലുകള്‍ പെരുപ്പിച്ച് എതിര് ടീമുകളെ വലിച്ചിടുന്ന മല്ലന്മാര് കൂടിയായപ്പോള്‍ ആവേശം പരകോടിയിലേക്കെത്തി. കോവിഡിന്റെ ആകുലതകള്‍ കഴിഞ്ഞ് എത്തിയ ഓണത്തിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ബല പരീക്ഷണത്തിനൊപ്പം ബുദ്ധി കൂര്‍മ്മതയും ഒത്തുചേര്‍ന്ന വടംവലി മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ആധിധേയരായ ശ്രീമൂലം ക്ലബ്ബിനെ രണ്ടാമന്മാരാക്കി കോതമംഗലം ക്ലബ്ബ് വിജയികളായി. ഫാദര്‍ ആന്റണി പുത്തന്‍ കുളത്തിന്റെ നേത്യത്തില്‍ കളത്തിലിറങ്ങിയ YMCA ഉജ്വല പോരാട്ടം നടത്തി മൂന്നാം സ്ഥാനം കൈകലാക്കി.
ജില്ലയിലെ പ്രധാന ക്ലബ്ബുകളായ ബ്രൂക്സൈഡ് കോലഞ്ചേരി, ലയണ്‍സ് ക്ലബ്ബ് ഓഫ് മൂവാറ്റുപുഴ, YMCA, മൂവാറ്റുപുഴ ക്ലബ്ബ്, Y’s Mens ടൗണ്‍ ക്ലബ്ബ്, റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് തുടങ്ങിയവര്‍ മല്‍സരത്തില്‍ പങ്കെടുത്തു.
KP Varkey Jewellery സ്പോണ്സര് ചെയ്ത ഒന്നാം സമ്മാനം സമാപന ചടങ്ങില്‍ ശ്രീമൂലം ക്ലബ് പ്രസിഡന്റ് സജീവ് മാത്യു വിജയികളായ കോതമംഗലം ക്ലബിന് കൈമാറി.


