മൂവാറ്റുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ഇ.ബി. സബ് സ്റ്റേഷനു മുന്നില്‍ നടന്ന സമരം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. അന്യായമായി വര്‍ധിച്ച വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ഗവണ്മെന്റ് തയാറായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കും മെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് പി. എ. കബീര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി പി. സി. മത്തായി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ. ഇ. ഷാജി, ജില്ല പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, വനിത വിങ്ങ് പ്രസിഡന്റ് സുലേഖ അലിയാര്, യൂത്ത് വിങ് മേഖല പ്രസിഡന്റ് അലക്സാണ്ടര്‍ ജോര്‍ഡി, ഷാഫി മുതിരക്കാലായില്‍, സഫ്വാന് വലിയ പറമ്പില്‍, അനസ് കൊച്ചുണ്ണി, മിനി ജയന്, സോഫിയ ബീവി, ആലിസ്. കെ. എലിയാസ്, നവാസ്. പി. എം, ടി. എന്‍. മുഹമ്മദ് കുഞ്ഞ്, യൂണിറ്റ് ട്രഷറര്‍ എം. എ. നാസര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.


