മുവാറ്റുപുഴ: കോവിഡ്19 മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മൂവാറ്റുപുഴയിലെ പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ. മണ്ഡലത്തിലെ വിവിധ മേഖലകളില്‍ സംഘടന സഹായമെത്തിച്ചു മാതൃക പരമായ പ്രവര്‍ത്തനം നടത്തി.

ഇതില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ മൊബൈല്‍ ചലഞ്ച്, മാത്യു കുഴല്നാടന് എംഎല്‍എയുടെ കോവിഡ് ബ്രിഗേഡില്‍ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കെഎസ്യു ബ്ലോക്ക് കമ്മറ്റിയുടെ ചാരിറ്റി പ്രവര്‍ത്തനം കൂടാതെ വാളകം, മാറാടി, ആവോലി, പായിപ്ര, പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ക്കും ജിപിസി ഭാരവാഹികള്‍ സഹായം എത്തിച്ച് നല്കി.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷം രൂപയുടെ സഹായം നല്കുവാന് സാധിച്ചു എന്ന് പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, സെക്രട്ടറി ജോബി കുര്യാക്കോസ്, ട്രഷര്‍ മൈതീന്‍ പനക്കല്‍ എന്നിവര്‍ അറിയിച്ചു. എല്ലാ മാസവും താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ജിപിസി കെഎസ്യൂ ബ്ലോക്ക് കമ്മറ്റിയുമായി സഹകരിച്ച് പൊതിച്ചോര്‍ വിതരണവും നടത്തുന്നുണ്ട്.


