മൂവാറ്റുപുഴ: ത്യാഗത്തിന്റെയും വ്രതശുദ്ധിയുടെയും റമളാന്‍ മാസത്തില്‍ പായിപ്ര ഗ്രാമപഞ്ചായത്ത് ഭരണ സമിതി സംഘടിപ്പിച്ച മാനവ മൈത്രി സംഗമം ശ്രേദ്ധേയമായി. മാനവ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങള്‍ വിളിച്ചോതിയ സ്നേഹ സംഗമത്തിന് ശേഷം സാമൂഹ്യ ഇഫ്ത്താര്‍ വിരുന്നും സംഘടിപ്പിച്ചു.
മനവമൈത്രി സംഗമത്തില്‍ റവ: ഫാദര്‍ ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, ശബരിമല മുന്‍ മേല്‍ശാന്തി നാരായണന് നമ്പുതിരി ‘ജാമിയ ബദരിയ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ തൗഫീക്ക് മൗലവി തങ്ങള്‍ എന്നിവര്‍ റംസാന് സ്നേഹ സാഹോദര്യ മത സൗഹാര്‍ദ സന്ദേശങ്ങള്‍ നല്കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, ഡോ. മാത്യു കുഴല്നാടന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ. ജോസ് അഗസ്റ്റിന്, കെ.പി.സി.സി സെക്രട്ടറി കെഎം സലിം, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുള്‍ മജീദ്, ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് മെമ്പര്‍ റീന സജി, പായിപ്ര കൃഷ്ണന്, കെകെ ഉമ്മര്‍, പിഎ ബഷീര്‍, എംഎം സീതി എന്നിവരും മറ്റ് വിവിധ മത -സാമൂദായിക നേതാക്കളും സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ വിഇ നാസര്‍, എംസി വിനയന് മെമ്പര്‍മാരായ എംഎസ് അലി, പിഎം അസീസ്, നജിഷാനവാസ്, വിജി പ്രഭാകരന്, ഷോബി അനില്‍, ഷാഫി മുതിരക്കാലായില്‍, എല്‍ജി റോയി, സുകന്യ അനീഷ് എന്നിവര്‍ നേതൃത്വം നല്കി.
വിവിധ മത, സമുദായീക നേതാക്കള്‍ പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗത്തിലുള്ളവരും പൊതു ജനങ്ങളും പങ്കെടുത്ത സംഗമവും ഇഫ്താര്‍ വിരുന്നും സാഹോദര്യത്തിന്റെ വേറിട്ട കാഴ്ചയായിരുന്നു.
വൈകിട്ട് 4 മണിക്ക് തുടങ്ങിയ മനവമൈത്രി സംഗമത്തിന് ശേഷം 2000 ഓളം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നും ഒരുക്കി. മഗ്രിബ് നിസകരതിനു പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.