മൂവാറ്റുപുഴ: രാമമംഗലം ഹൈസ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ വിശപ്പകറ്റാന്‍ ഹങ്കര്‍ ഹണ്ട് പദ്ധതി. ഒരു തവണ അണിഞ്ഞപ്പോള്‍ തന്നെ ഇഷ്ടം തീര്‍ന്നു അലമാരയുടെ ഉള്ളറയില്‍ സ്ഥാനം പിടിച്ച പുതുമ നഷ്ടപ്പെടാത്ത ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിക്കുകയും അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് അഗതി മന്ദിരങ്ങളിലും വ്യദ്ധ സദനങ്ങളിലും കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്കളുടെ നേതൃത്വത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും നന്നായി കഴുകി തേച്ച് അണുവിമുക്തമാക്കി ശേഖരിക്കുന്ന വസ്ത്രങ്ങള്‍ വിവിധ വിഭാഗങ്ങളായി തരം തിരിച്ചു മൂവാറ്റുപുഴയില്‍ ആരംഭിച്ച ഫാ ഡേവിഡ് ചിറമേല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ക്ലോത്ത് ബാങ്കില്‍ നല്കി.
വിവാഹം ഉള്‍പ്പടെയുള്ള വിശേഷാവസരങ്ങളില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പടെ ആളുകള്‍ക്ക് ദാനം ചെയ്യാം. പുതുമ നഷ്ടപ്പെടാത്ത വസ്ത്രങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ലഭിക്കുന്ന വസ്ത്രങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തി കുട്ടികളുടെ നേതൃത്വത്തില്‍ നന്നായി മടക്കി തരം തിരിച്ചാണ് നല്‍കിയത്.
കേഡറ്റുകള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ മൂവാറ്റുപുഴ ക്ലോത്ത് ബാങ്കില്‍ ഹെഡ്മാസ്റ്റര് മണി പി കൃഷ്ണന് എല്‍ബി എല്‍ദോക്ക് നല്കി പരിപാടി ഉദ്്ഘാടനം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ സജിമോന്‍, പി ടി എ പ്രസിഡന്റ് T M തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ മാരായ അനൂബ് ജോണ്‍, സ്മിത k വിജയന്, അജിഷ് N A, മധു, ശാന്തി A M, ഷൈജി k ജേക്കബ്, സുമ എന്‍, അഞ്ജലി പി ഹരിശ്ചന്ദ്രന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


