മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി പത്രപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ മുതിര്‍ന്ന പത്രപ്രവര്ത്തകന് ശ്രീമൂലം മോഹന്‍ ദാസിനെ ജസ്റ്റീസ് ബി. കമാല്‍ ബാഷ ഉപഹാരം നല്കി ആദരിച്ചു. തോട്ടും മുഖം ക്രസന്റ് പബ്ലിക് സ്ക്കൂളില്‍ നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റര്‍ 11 അണ്ടര്‍ 19 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടന്ന സമാപന സമ്മേളന ചടങ്ങില്‍ വച്ചാണ് ശ്രീമൂലം മോഹന്‍ ദാസിനെ ജസ്റ്റീസ് ബി. കമാല്‍ ബാഷ ഉപഹാരം നല്കി ആദരിച്ചത്.
ക്രസ്ന്റ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് ഡോ : സി.എം. ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. ഓള് കേരള സി.ബിഎസ്.ഇ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡണ്ട് പി. എം.ഇബ്രാഹിം ഖാന്, ട്രഷറര്‍ എബ്രാഹം തോമസ്, ക്രസ്ന്റ് സ്ക്കൂള് മാനേജര്‍ അബ്ദുള്‍ നാസര്‍, സി.ബി.എസ്. ഇനി രീക്ഷകന് പ്രമോദ്.വി. പാട്ടീല്‍, മുന്‍ ഫുട്ബോള്‍ താരം എം.എം. ജേക്കബ്ബ്, പ്രിന്‍സിപ്പല്‍ റൂബി ഷെര്ദിന് , ഫ്രാന്‍സിസ് മൂത്തേടന്, ടി.എസ്. മൂസ, പി.ടി.എ പ്രസിഡണ്ട് നൗഷാദ്, സി.ജി.പി മുസ്തഫാ എന്നിവര്‍ പ്രസംഗിച്ചു.


