മൂവാറ്റുപുഴ: ടൗണിന്റെ സമീപ മേഖലകളില്‍ താമസിക്കുന്ന തമിഴ് ജനതയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടനയുടെ ഒന്നാം വാര്‍ഷികവും കുടുംബ സമ്മേളനവും നടത്തി. ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ചെയര്മാന് പി.പി. എല്‍ദോസ്, കൗണ്‍സിലര്‍മാരായ പി.എം. സലിം ജാഫര്‍ സാദിക്ക്, നിഷ അഷറഫ്, പ്രമീള അജി എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ എം.എല്‍.എ. തമിഴില്‍ പ്രസംഗവും, ഗാനവും ആലപിച്ചത് ശ്രദ്ധേയമായി. ഭാരവാഹികളായി പ്രസിഡന്റ് എസ്. അബ്ദുള്‍ ജബ്ബാര്‍ (എ.വണ്‍. ടെക്സ്റ്റെല്‍സ്), സെക്രട്ടറി വിക്ടര്‍, ട്രഷറാര്‍ അരുണ്‍കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെമന്റോ നല്കി ആദരിച്ചു.