മുവാറ്റുപുഴ: നഗരസഭ ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എംപ്ലോയിമെന്റ് എക്സേഞ്ചില്‍ നിന്നും ജോലിക്ക് നിയമിച്ച തൊഴിലാളികള്‍ക്ക് ജോലി നല്‍കാത്ത നടപ്പടിക്കും, സ്ഥിര വേക്കന്‍സി ഉണ്ടായിട്ടും നിയമനം നടത്താത്ത ഭരണാധികാരികളുടെ നിഷേധാത്മക സമീപനത്തിലും പ്രതിഷേധിച്ച് നഗരസഭക്ക് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള മുനിസിപ്പല്‍ കോര്പ്പറേഷന് വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി) മുവാറ്റുപുഴ യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. സമ്മേളനം ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ പി.ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷന് യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് സി.ജി. മോഹനന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. നവാസ്, എ.ഐ.റ്റി.യു.സി. മണ്ഡലം സെക്രട്ടറി എം.വി. സുഭാഷ്, എ.ഐ.റ്റി.യു.സി. സംസ്ഥാ കമ്മറ്റി അംഗം ഇ.കെ. സുരേഷ്, മുനിസിപ്പല്‍ പ്രതിപക്ഷ ഉപനേതാവ് പി.വി. രാധാകൃഷ്ണന്, കൗണ്‍സിലര്‍മാരായ മീരാ കൃഷ്ണന്, ഫൗസിയ അലി, യുണിയന്‍ നേതാക്കളായ പി.എം. ബഷീര്‍, കെ.കെ. സന്തോഷ്, അനിത.ഡി.പി, സിന്ധു പി.ആര്, കനക നാരായണന്, അംബിക, ടി.വി. മനോജ്, ജാസ്മിന്, ഫാത്തിമ, എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി സി.ജി. മോഹനന് (പ്രസിഡന്റ്) , ഫൗസിയാ അലി ടി.വി. മനോജ്, കനക നാരായണന് (വൈസ് പ്രസിഡന്റ് മാര്‍) കെ.എ. നവാസ് (ജനറല്‍ സെക്രട്ടറി), പി.വി.രാധാകൃഷ്ണന്, പി.എം. ബഷീര്‍, അനിത ഡി.പി. (സെക്രട്ടറിമാര്‍) കെ.കെ. സന്തോഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.