എറണാകുളം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനില്‍ക്കുന്ന ചെല്ലാനം പഞ്ചായത്തില്‍ തിങ്കളാഴ്ച മുതല്‍ പ്രത്യേക വാക്സിനേഷന് സെഷന് സംഘടിപ്പിക്കും. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാര്‍ക്കിടയില്‍ സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ഉണ്ടായതാണ് ടിപിആര്‍ ഉയരാന്‍ കാരണമായത്.
ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്ടമായതിനാല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും പ്രദേശവാസികള്‍ക്ക് ദുഷ്കരമായി. ഈ സാഹചര്യത്തിലാണ് ചെല്ലാനം സ്വദേശികള്‍ക്ക് മാത്രമായി പ്രത്യേക വാക്സിനേഷന് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.
അതേസമയം, ചെല്ലാനത്തെ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും, സജി ചെറിയാനും ഇന്നലെ പറഞ്ഞു. കടലാക്രമണം തടയുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രിമാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ ചെല്ലാനത്ത് പ്രത്യേക വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.