പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും അന്യസംസ്ഥാന തൊഴിലാളികളെയും കൊണ്ട് ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയിട്ടുള്ള പ്രൈവറ്റ് ബസിലെ ജീവനക്കാര്‍ തിരിച്ചു വരാന്‍ കഴിയാതെ ഈ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് അടിയന്തരമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് പി കുന്നപ്പിള്ളി എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ക്ക് കത്തു നല്കി.
കോവിഡ് വ്യാപനം കൂടിയതോടെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വന്നതോടെയാണ് ഇവരുടെ തിരിച്ചുള്ള യാത്ര തിരിച്ചടിയായത്. ആഹാരമോ താമസിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോ ഇല്ലാതെ ദുരിതത്തിലാണ് ബസ് ജീവനക്കാര്‍ ഈ സംസ്ഥാനങ്ങഴില്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഈ സംസ്ഥാനങ്ങളിലെ ഭരണ കൂടങ്ങളും ആയി ബന്ധപ്പെട്ട് അടിയന്തരമായി ഈ ബസ് തൊഴിലാളികളെ കേരളത്തിലേക്ക് എത്തിക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എല്‍ദോസ് പി കുന്നപ്പിള്ളില്‍ കത്തു നല്‍കിയത്.


