എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം മൂവാറ്റുപുഴ ഏരിയയില്‍ ആരംഭിച്ചു. വാളകം പഞ്ചായത്തിലെ വാര്‍ഡ് ഒന്നിലെ തൊഴിലിടത്തില്‍ നടന്ന ഏരിയ തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം യൂണിയന് ഏരിയാ സെക്രട്ടറി സജി ജോര്‍ജ് നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് സുജാത സതീശന് വില്ലേജ് പ്രസിഡണ്ട് റാണി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
ഏരിയ അതിര്‍ത്തിയിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ വാര്‍ഡികളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന ആക്ടീവ് തൊഴിലാളികളായ പതിനായിരം പേരെ അംഗങ്ങളായി ചേര്‍ക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്.


