മൂവാറ്റുപുഴ: ആസാദി കാ അമൃത് മഹോത്സവത്തിന് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കമായി. പുരോഗമന ഇന്ത്യയുടെ 75 വര്‍ഷത്തെ സ്വാതന്ത്ര്യവും ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയുംചരിത്രവും ആഘോഷിക്കുന്നതിനും അനുസ്മരിക്കുന്നതിനുമുള്ള ഇന്ത്യന്‍ സര്ക്കാരിന്റെസംരംഭമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ നീണ്ട് നില്ക്കുന്ന പരിപാടിയില്‍ ഹരിത സേന ബോധവത്കരണം, പൊതു ശൗചാലയങ്ങളുടെ ശുചീകരണമുള്‍പ്പെടെ നിരവധി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അജി മുണ്ടാട്ടു അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിസ അഷ്റഫ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജശ്രീ രാജു, കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ്, ജോളി മണ്ണൂര്‍, സെബി കെ സണ്ണി, അമല്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യ വിഭാഗം ജീവനക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ മുതിര്‍ന്ന ജീവനക്കാരായ ഗോമതി, ഗോപാലന് എന്നിവരെ ആദരിച്ചു. നഗരസഭ ആരോഗ്യ വിഭാഗം എച്ച്.ഐ. ലത നന്ദി പറഞ്ഞു.


