മൂവാറ്റുപുഴ : പൊതുജനാരോഗ്യം ലക്ഷ്യമിട്ട് ആരക്കുഴ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഓപ്പണ്‍ ജിം തുറന്നു. ഡോ. മാത്യു കുഴലനാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു ആരക്കുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൂക്കോട്ടുകുളത്തിന് സമീപം ആണ് ഓപ്പണ്‍ ജിമ്മിന്റെ ഉപകരണങ്ങളും നടപ്പാതയും സജ്ജീകരിച്ചിരിക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ ജീവിതശൈലി രോഗങ്ങള്‍ നിന്നും മുക്തി തേടുന്നതിനുള്ള ഒരു മുഖ്യ ഉപാധിയായി ഓപ്പണ്‍ ജിമ്മും നടപ്പാതയും ഉപയോഗിക്കണമെന്ന് എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെജി രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനന്,വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം, ബ്ലോക്ക് മെമ്പര്‍ ബെസ്റ്റ്യന് ചേറ്റൂര്‍, ജാന്‍സി മാത്യു,ഓമന മോഹനന്,സാബു പൊതൂര്‍, ഷീജ അജി, വിഷ്ണു ബാബു,ജിജു ഓണാട്ട്, പോള്‍ ലൂയീസ് തുടങ്ങിയവര്‍ സംസാരിച്ചു


