മൂവാറ്റുപുഴ : ടൗണ്‍ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണന്ന് മാത്യു കുഴല്നാടന് എം എല്‍ എ പറഞ്ഞു. കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആര് എം . യു (റിംഗ് മെയിന്‍ യൂണിറ്റുകള്‍) മൂവാറ്റുപുഴയിലെത്തി. ആര് എം യുകള്‍ ലഭ്യമായതോടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് വേഗത്തില്‍ ആക്കാന്‍ കഴിയുമെന്നും അതുവഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുമെന്നും എംഎല്‍എ പറഞ്ഞു.
ടൗണിലെ പോസ്റ്റ് ഓഫീസ് കവല മുതല്‍ വെള്ളൂര്‍കുന്നം വരെയുള്ള കെഎസ്ഇബി പോസ്റ്റുകളാണ് മാറ്റി സ്ഥാപിക്കുക. ഇതിനായി 18 ആര്.എം. യു യൂണിറ്റുകളാണ് വേണ്ടത്. കെഎസ്ഇബിയുടെ വൈദ്യുതി ലൈനുകള്‍ മാറ്റുന്നതിന് മുമ്പായി വൈദ്യുതി വിതരണം സുഗമമായി നടത്തുന്നതിനുള്ള ആധുനിക സാങ്കേതിക ഉപകരണമായ ആര് എം യു സ്ഥാപിക്കേണ്ടതാണ്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
ആര് എം യുകള്‍ സ്ഥാപിക്കുന്നതോടെ 11 കെ വി ലൈനുകള്‍ ഭൂഗര്‍ഭ കേബിളിലേക്ക് മാറ്റുന്നതാണ്. കൂടാതെ പുതിയ കണക്ഷനുകള്‍ ലൈനുകള്‍ വലിക്കാതെ ആര് എം യുവില്‍ നിന്ന് കേബിള്‍ വഴി നേരിട്ട് നല്കുവാന് സാധിക്കുന്നതും ആണ്.
സ്ഥലരിമിതി ഉള്ള ഇടങ്ങളില്‍ ആര്‍എം യുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ട്രക്ചറുകളുടെ നിര്‍മ്മാണം കെ ആര് എഫ് ബി ആണ് പൂര്‍ത്തിയാക്കുക. മറ്റിടങ്ങളില്‍ കെ.എസ് ഇ ബി തന്നെയാണ് സ്ട്രക്ച്ചറുകള്‍ നിര്‍മ്മിക്കുക. കെ. ആര് എഫ്. ബി യുടെ സ്ട്രച്ചര്‍ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പോസ്റ്റ് ഓഫീസ് കവല മുതല്‍ വള്ളക്കാലി ജംഗ്ഷന് വരെയുള്ള ഭാഗത്ത് നാലു സെറ്റുകളാണ് കെ. ആര് എഫ്. ബി നിര്‍മ്മിക്കേണ്ടത്.’ ഇവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ആര്.എം. യുകള്‍ കെഎസ്ഇബിക്ക് കൈമാറിയതായും എംഎല്‍എ പറഞ്ഞു.


