കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് എജ്യു ഫ്യുച്ചര്‍ എക്സെല്ലെന്സ് അവാര്‍ഡിന് അര്‍ഹരായി. ഗവേഷണത്തിനും നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിലും ഏറ്റവും സാധ്യതയുള്ള സ്ഥാപനം എന്ന വിഭാഗത്തിലാണ് കോളേജിന് അവാര്‍ഡ് ലഭിച്ചത്. എഐസിടിഇയുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ സംഭാവനകള്‍ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീ എഡ്യൂഫ്യൂച്ചര്‍ എക്സലന്‍സ് അവാര്‍ഡ് 2022 എഐസിടിഇ ഏര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇന്‍ഡോര്‍ ഡയറക്ടര്‍ പ്രഫ. ഹിമാന്‍ഷു റായില്‍ നിന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സോജന് ലാല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. തുടര്‍ച്ചയായി രണ്ടാം തവണയാണ് എംബിറ്റ്സ് ഈ നേട്ടത്തിന് അര്‍ഹരാകുന്നത്.
കോവിഡ് 19 കാലഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ കൈകാര്യം ചെയ്തതിന് എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിന് 2021, 2022 വര്‍ഷങ്ങളില്‍ ന്യൂ കോഡ് ഓഫ് എജ്യൂക്കേഷന്‍ അംഗീകാരവും ലഭിച്ചുരുന്നു.
കൂടാതെ കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, അസം സര്‍ക്കാരുകളും ഇന്ത്യ ഗ്ലോബല്‍ മീഡിയ ഗ്ലോബല്‍ നെറ്റ് വര്‍ക്കും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇന്ത്യ ഗ്ലോബല്‍ – എജ്യൂക്കേഷന്‍ അവാര്‍ഡ് 2022, സിഇജിആര് ന്യൂഡല്‍ഹിയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് 2021, എഐസിടിഇ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ ജേതാക്കള്‍ 2019, 2021 എന്നീ ദേശീയ അംഗീകാരങ്ങള്‍ക്കും എംബിറ്റ്സ് അര്‍ഹരായിട്ടുണ്ട്.


