മൂവാറ്റുപുഴ: പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ കണ്‍സ്യൂമര്‍ ഫെഡ് വൈസ് ചെയര്മാന് അഡ്വ. പി.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് അംഗങ്ങളായ കൊവിഡ് രോഗികള്‍ക്ക് നല്കുന്ന സൗജന്യ മരുന്ന് കിറ്റിന്റെ വിതരണോദ്ഘാടനം സി.പി.എം മൂവാറ്റുപുഴ ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.പി. രാമചന്ദ്രന് നിര്‍വ്വഹിച്ചു.
വൈറ്റിനറി മരുന്നുകളുള്‍പ്പടെ എല്ലാ വിധ മരുന്നുകളും 40 ശതമാനം വരെ വിലകുറച്ചാണ് നല്‍കുന്നത്. ഹോം ഡെലിവറി സൗകര്യവും നല്‍കുന്നുണ്ട്. പായിപ്രയില്‍ മെഡിക്കല്‍ സ്റ്റോ ആരംഭിക്കുന്നതുവഴി നാട്ടുകാരുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമായിട്ടുള്ളതെന്ന് പ്രസിഡന്റെ കെ.എസ്.റഷീദ് പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.ജീവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. മുരളി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ എം.എ.നൗഷാദ് , പി.എച്ച്. സക്കീര്‍ ഹുസൈന്, ജയശ്രീ ശ്രീധരന്, ബാങ്ക് ഡയറക്ടമാരായ ഇ.എ.ഹരിദാസ്, കെ.എസ്.രങ്കേഷ്, അബ്ബാസ് എം.ഇ, പി.എ.മൈതീന്‍, പി.എസ്. ബൈജു, പി.എ.ബിജു, പുഷ്പ ശ്രീധരന്, ജെ..ബി.ഷാനവാസ് , വി.ആര്. ശാലിനി എന്നിവര്‍ പങ്കെടുത്തു.


