വാളകം: വൈഎംസിഎ കടാതി മാറാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാനിറ്റൈസിങ്ങ് ഫോഗിങ്ങ് മെഷീന് വാളകം ഗ്രാമ പഞ്ചായത്തിന് കൈമാറി. വൈഎംസിഎ വനിതാ ഫോറം എക്സിക്യൂട്ടീവ് മെമ്പര്‍ ബിന്ദു ജോര്‍ജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോന് ചുണ്ടയിന് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് തോമസ് ഡിക്രൂസ് അധ്യക്ഷനായി. സെക്രട്ടറി കെ.വി. ജോയി എക്സിക്യൂട്ടീവ് മെമ്പര്‍ ടിവി തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ന്മാരായ ലിസി എല്‍ദോസ്, പിപി മത്തായി, ഭാരവാഹികളായ കെ.ഓ. ജോര്‍ജ്, എബി പൊങ്ങണത്തില്‍, ജിജോ പപ്പാലി, സോജന് വര്‍ഗീസ്, എവിന്‍ എല്‍ദോസ്, സിബിന് ജോസഫ്, മനു ബ്ലായില്‍, ആല്ബിന് യാക്കോബ് എന്നിവര്‍ പങ്കെടുത്തു.


