എറണാകുളത്ത് വാക്സിന് ക്ഷാമം രൂക്ഷം. ഇന്നു കൂടി മാത്രമേ വാക്സിന് വിതരണം നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എം. കെ കുട്ടപ്പന് പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും വാക്സിന് വിതരണം നടത്തുകയെന്നും ഡിഎംഒ പറഞ്ഞു.
സ്റ്റോക്ക് ഉണ്ടായിരുന്ന വാക്സിന് തീര്‍ന്നിരിക്കുകയാണെന്നും സ്റ്റോക്ക് ലഭിക്കാതെ ഇനി വാക്സിന് വിതരണം നടക്കില്ലെന്നും ഡിഎംഒ വിശദീകരിച്ചു. ജില്ലയില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകും. ബെഡ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായും ഡിഎംഒ വ്യക്തമാക്കി.


