പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ 76 സ്ഥാപനങ്ങളില്‍ സൗജന്യമായി കെ ഫോണ്‍ സേവനം ലഭ്യമാക്കി കഴിഞ്ഞതായും 106 സ്ഥാപനങ്ങളില്‍ കൂടി കെ ഫോണ്‍ നെറ്റ് കണക്ഷന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും എല്‍ദോസ് കുന്നപ്പള്ളില്‍ എംഎല്‍എ അറിയിച്ചു.
പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 100 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന് നല്‍കാനുള്ള നടപടികളും പൂര്‍ത്തിയായതായി എംഎല്‍എ അറിയിച്ചു. നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കെഫോണിന്റെ പോയിന്റ് ഓഫ് പ്രസന്‍സ് ഉള്ള പഞ്ചായത്തുകളില്‍ ഏറ്റവും എളുപ്പം നല്കാന് കഴിയുന്ന കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന് നല്‍കുന്നത്. എസ്സിഎസ്ടി വിഭാഗങ്ങള്‍ക്ക് 13 ശതമാനം മുന്‍ഗണന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെയാണ് കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. ടെലഫോണ്‍ പദ്ധതി പെരുമ്പാവൂരില്‍ നിലവില്‍ വരുന്ന പൊതു ഇടങ്ങളുടെ ലിസ്റ്റ് പത്രം ഓഫീസുകളില്‍ നിന്നും എംഎല്‍എ ഓഫീസില്‍ നിന്നും ലഭ്യമാണെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അറീയിച്ചു.
നാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പോങ്ങന് ചുവട് ആദിവാസി മേഖലകളിലും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയില്‍ എല്‍ദോസ് പി കുന്നപ്പള്ളി എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


