മൂവാറ്റുപുഴ: നാടിന് മാതൃകയായി കുടുംബശ്രീ തലത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് രൂപീകരിച്ച് പായിപ്ര പഞ്ചായത്ത് ഏഴാം വാര്‍ഡ് കുടുംബശ്രീ. ജില്ലയില്‍ ആദ്യമായാണ് കുടുംബശ്രീ തലത്തില്‍ പാലിയേറ്റിവ് യൂണിറ്റ് രൂപീകരിക്കുന്നത്. യോഗം വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പിഎം അസീസ് അദ്ധ്യക്ഷത വഹിച്ചു. റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോസുകുട്ടി സേവ്യര്‍ പാലിയേറ്റീവ് സെന്ററിലേക്കുള്ള വീല്‍ ചെയര്‍ കൈമാറി.
പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എംസി വിനയന്. വിഇ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ.മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എംഎസ്. അലി, ഇ.എം. ഷാജി, എം.എ നൗഷാദ്, എ.റ്റി സുരേന്ദ്രന്, ഇഎം ജലാലുദ്ധീന്‍ വിവിധ നേതാക്കളായ എംഎംഎം സീതി, പി.എസ് സലിം ഹാജി, കെഎം പരീത്, കെ.കെ ഉമ്മര്‍, ഷക്കീര്‍ കോട്ടക്കൂടി, മജീദ് മണ്ണായം, ഫൈസല്‍ പനയ്ക്കല്‍, പി.പി അഷറഫ്, ഷാജി പനയ്ക്കല്‍, സിഡിഎസ് പ്രസിഡന്റ് റഷീദ അഷറഫ്, കടുംബശ്രീ പ്രോഗ്രാം മാനേജര്‍ ഗ്രേഷ്മ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ചടങ്ങില്‍ മുളവൂരിലെ സൗഹൃദം, മൈമ, സ്നേഹപൂര്‍വ്വം മുളവൂര്‍ എന്നീ ചാരിറ്റി സംഘടനകളെ ആദരിച്ചു.