പായിപ്ര ഗവ.യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഇസ്മയിലിന്റെ കര നെല്‍കൃഷിയുടെ വിളവെടുപ്പ് നാടിന് മാതൃകയായി. പായിപ്ര മൈക്രോ ജഗ്ഷനില്‍ വാടകക്ക് താമസിക്കുന്ന ഇസ്മയിലിന്റെ പിതാവ് എംഎ കമാലുദ്ദീന് പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്ത് പിതാവിനൊപ്പം കഠിനാദ്ധ്വാനം ചെയ്താണ് ഇസ്മയില്‍ മണ്ണില്‍ പൊന്ന് വിളയിച്ചത്. മഞ്ഞള്‍, ചോളം, വെളുത്തുള്ളി, വാഴ, തുടങ്ങിയ നിരവധി കൃഷികള്‍ ഇസ്മയിലിന്റെ വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നുണ്ട്.
3 മാസം മുമ്പ് പായിപ്ര കൃഷിഭവന്റെയും സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും സഹകരണത്തോടെ ആരംഭിച്ച കൃഷിയുടെ കൊയ്ത്തുത്സവം പഞ്ചാത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. പഠനത്തെ ബാധിക്കാത്ത രീതിയിലാണ് ഇസ്മയില്‍ കൃഷിയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്.
കുറഞ്ഞ ചിലവില്‍ ജൈവരീതിയില്‍ ലാഭകരമായി നെല്‍കൃഷി നടുവാന്‍ കഴിയുമെന്ന് തെളിയിക്കുന്നതിനൊപ്പം നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെയും ആവശ്യകതയും സമൂഹത്തെ ഇസ്മയില്‍ ബോധ്യപ്പെടുത്തി. കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുകയെന്ന സന്ദേശം കൂടിയാണ് കുട്ടി കര്‍ഷകനായ ഇസ്മയില്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കിയത്.
കൃഷിയില്‍ സഹായിക്കുന്നതിനായി ഇസ്മയിലിന്റെ സഹോദരിമാരായ പികെ ബുഷ്റ, പികെ ഇന്‍ഷിറ എന്നിവരും സഹായത്തിനായി കൂടെ ഉണ്ടായിരുന്നു. പഞ്ചായത്ത് മെമ്പര്‍ പി എച്ച് സക്കീര്‍ ഹുസൈന് ഇസ്മയിലിന് ഉപഹാരം നല്കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സിറാജ് മൂശാരി സ്വാഗതം ആശംസിച്ചു. പിടിഎ അംഗം പിഎം നവാസ്, എംഎം ഹസൈനാര്‍, എംഎ കമാലുദ്ദീന് എന്നിവര്‍ സംസാരിച്ചു. എച്ച്എംഇന് ചാര്‍ജ് കെഎം നൗഫല്‍ നന്ദി രേഖപ്പെടുത്തി.


