മൂവാറ്റുപുഴ: മാലിന്യ നീക്കം നിരീക്ഷിക്കുന്നതിനായി മൂവാറ്റുപുഴ നഗരസഭയില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന് തുടക്കം കുറിച്ചു. നഗരസഭയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ എസ്.എച്ച്. കോണ്‍വന്റില്‍ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് നിര്‍വഹിച്ചു.
വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി മടേക്കല്‍, ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എം. അബ്ദുല്‍സലാം, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.കെ. സഹദേവന്, സിസ്റ്റര്‍ ഗ്ലോറി, കൗണ്‍സിലര്‍മാരായ അമല്‍ ബാബു, ജോളി മണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അജൈവ മാലിന്യങ്ങളുടെ നീക്കം സുഖമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. നഗരസഭ, ശുചിത്വ മിഷന്, കെല്‍ട്രോണ്‍ എന്നിവ സംയുക്തമായാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ എന്ന പേരില്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.


