മൂവാറ്റുപുഴ: മാറാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി തേജസ് ജോണ്‍ ചുമതലയേറ്റു. പുതിയ ഭരണ സമിതി അംഗങ്ങളായി എന്‍.പി. പോള്‍, കെ.പി. ബേബി, കെ.എസ്. മുരളി, കെ.പി. ഭാസ്കരന്, ജോയ്സ് പോള്‍, എച്ച്. അനീഷ്, കെ.എന്‍.സാബു, ഹര്‍ഷാദ് പോള്‍, ഇ.എം. താഹ, സല്ലി ചാക്കോ, ഷീല കുഞ്ഞുമോന്, ലിറ്റി ജോസ് എന്നിവരെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.
ബാങ്ക് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ മുന്‍ പ്രസിഡന്റ് കെ.വൈ. മനോജ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി.വി. വാസന്തി സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എം.പി.ലാല്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.എസ്.ശ്രീശാന്ത്, മുന്‍ ഭരണ സമിതി അംഗങ്ങളായ എം.പി. ജെയിംസ്, കെ.കെ. വിജയന്, പഞ്ചായത്ത് മെമ്പര്‍മാരായ സരള രാമന് നായര്‍, ഷൈനി മുരളി എന്നിവര്‍ സംസാരിച്ചു.


