മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ അഞ്ച്, എട്ട് വാര്‍ഡുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍മാരായ പി.വി. രാധാകൃഷ്ണനും ഫൗസിയ അലിയും മൂവാറ്റുപുഴ കെഎസ്ഇബി നമ്പര്‍ രണ്ട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫാത്തിമ മിര്‍സയ്ക്ക് പരാതി നല്കി.
നഗരസഭയിലെ തര്‍ബിയത്ത് നഗര്‍, കടവും പാട്, പൂച്ച കല്ല് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ കുറേ നാളുകളായി വൈദ്യുതി മുടക്കം പതിവാണ്. പ്രദേശ വാസികള്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന വൈദ്യുതി മുടക്കത്തിനെതിരെ പരാതിയുമായി രംഗതെത്തിയതോടെയാണ് വിഷയത്തില്‍ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ രംഗതെത്തിയത്.
ഫീഡറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സം നേരിടുന്നതെന്നും ഉടന്‍ പ്രശ്നം പരിഹരിക്കാമെന്നും എ.ഇ. അറിയിച്ചതായി പി.വി. രാധാകൃഷ്ണനും ഫൗസിയ അലിയും പറഞ്ഞു.


