ലോകത്തെ പ്രമുഖ സാമൂഹ്യ സേവന സംഘടനയായ വൈസ്സ്മെന് ഇന്റര്‍നാഷണലിന്റെ കോവിഡ് പ്രതിരോധ പ്രോജക്ടായ ‘ഹീല്‍ ദി വേള്‍ഡ്’ ന്റെ എറണാകുളം കേന്ദ്രീകരിച്ചുള്ള മിഡ് വെസ്റ്റ് ഇന്‍ഡ്യ റീജിയണിലെ ഡിസ്ട്രിക്ട് 2 ഒന്നാം ഘട്ട പ്രവര്‍ത്തനം ഹൈബി ഈഡന് എം. പി നിര്‍വ്വഹിച്ചു.
ഇറക്കുമതി ചെയ്ത മെഡിക്കല്‍ ഓക്സിജന്‍ കോണ്സന്ട്രേറ്റര്, എറണാകുളം ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ കെ കുട്ടപ്പന് നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വൈസ്മെന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രദീപ്, റീജിയണല്‍ ഡയറക്ടര്‍ മാത്യൂസ് എബ്രഹാം, റീജിയണല്‍ ട്രഷറര്‍ ശിവരാജന്, അടുത്ത വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജയ്. എന്‍. ജോണ്‍, ഡിസ്ട്രിക്ട് സെക്രട്ടറി ബാബു ഡേവിഡ് എന്നിവര്‍ പങ്കെടുത്തു.


