വാഴക്കുളം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്കുമായി മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി. ബാങ്ക് പ്രസിഡന്റ് ജോയി മാളിയേക്കല്‍ ഡീന്‍ കുര്യാക്കോസ് എം.പിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ബാങ്ക് ഭരണ സമിതി അംഗങ്ങളായ വി.എം. സൈനുദ്ദീന്‍, സാബു പൊതൂര്‍, സിറില്‍ ജോസഫ്,കെ. വി ഉലഹന്നാന്, എം.എ. ഫ്രാന്‍സിസ്, ലൗലി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതോടൊപ്പം എംപി നേതൃത്വം നല്കുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമിന്റ സന്നദ്ധ പ്രവര്‍ത്തനത്തിനായും ബാങ്ക് സംഭാവന നല്കി.


