മൂവാറ്റുപുഴ: ജല വാരാഘോഷത്തിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ പറവകള്‍ക്ക് ദാഹജലമൊരുക്കാന്‍ തണ്ണീര്‍ പന്തലൊരുക്കി എസ്എബിറ്റിഎം സ്കൂള്‍ രണ്ടാര്‍കര. വേനല്‍ കടുത്തതോടെ പക്ഷികള്‍ക്കും പറവകള്‍ക്കും ദാഹജലം ഒരുക്കുന്നതിനുള്ള മണ്‍ചട്ടികളാണ് വിതരണം ചെയ്തത്.
പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ കെ എ നൗഷാദ് മാസ്റ്റര്‍ മണ്‍ചട്ടികള്‍ സൗജന്യമായി നല്കി മാതൃകയായി. ഇത് വിദ്യാര്‍ഥികള്‍ വീടുകളിലും സ്ക്കൂളിലും സ്ഥാപിച്ച് വെള്ളമൊഴിച്ച് പക്ഷികള്‍ക്ക് യഥേഷ്ടം ദാഹജലം ഒരുക്കും. കിളികള്‍ക്ക് ദാഹജലം ഒരുക്കുന്നതിന് മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന നൗഷാദ് മാസ്റ്റര്‍ 3000 മണ്‍പാത്രങ്ങള്‍ ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു.
ചടങ്ങില്‍ കര്‍ഷക അവാര്‍ഡ് ജേതാവും എസ്എബിറ്റിഎം സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ജോസ് മോന് ഇമ്മാനുവലിനെ ആദരിച്ചു. സ്കൂള്‍ മാനേജര്‍ എം.എം അലിയാര് മാസ്റ്റര്‍ തണ്ണീര്‍ കുട വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എം നൗഷാദ്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ എം
ഷെക്കീര്‍, ജോസ് മോന്, ഹെഡ്മിസ്ട്രസ്സ് ഫൗസിയ എംഎ, അധ്യാപകമാരായ റഫീന പിഎം, റസീന എം.എ എന്നിവര്‍ സംസാരിച്ചു.