കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കീരംപാറ ഗ്രാമപഞ്ചായത്തും കോതമംഗലം ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘നീരുറവ്’ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയുടെ വിശദ പദ്ധതി രേഖയുടെ പ്രകാശനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. പാലമറ്റം കവലയില്‍ വച്ച് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി ചാക്കോ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. പി.എ.യു (Poverty Alleviation Unit) പ്രൊജക്ട് ഡയറക്ടര്‍ ട്രീസ ജോസ് പദ്ധതി അവലോകനം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആര്.ജയശ്രീ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എസ്.അനുപം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോമി തെക്കേക്കര, പഞ്ചായത്ത് മെമ്പര്‍മാരായ സിനി ബിജു, ജിജോ ആന്റണി, മഞ്ജു സാബു, ബേസില്‍ ബേബി, മാമച്ചന് ജോസഫ്, ബീന റോജോ, ഗോപി മുട്ടത്ത്, ആശാ ജയമോള്‍ ജയപ്രകാശ്, ലിസി ജോസ്, വി.കെ വര്‍ഗീസ്, അല്‍ഫോണ്‍സാ സാജു എന്നിവര്‍ പങ്കെടുത്തു.

