അരുണ്‍ ശശി, ഒരു പേരല്ല, ഒരു കുടുംബത്തിന്റെ നെടും തൂണ് തന്നെയാണ്. എന്നാല്‍ ഇന്ന് ഇരുപത്തിയേഴുകാരനായ ആ ചെറുപ്പക്കാരന് നാടിന്റെ വേദനയാണ്. വിധിയുടെ ക്രൂരത അവനെയും അവന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണ്.
കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചു. കാന്‍സര്‍ രോഗിയായ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ റിക്ഷ മറിഞ്ഞ് തോളെല്ലു പൊട്ടി ചികിത്സയിലിരിക്കുന്ന ഏക സഹോദരിയുടെയും പ്രതീക്ഷയായിരുന്ന ചെറുപ്പക്കാരന്. പാതി വഴിയില്‍ ജീവിതം ഉന്തുന്നതിനിടയിലാണ് അരുണിന് വീണ്ടും ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ വിധിയെത്തിയത്. ഗുരുതരമായ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ ആ കുടംബത്തിന്റെ നെടും തൂണും ഏക വരുമാനത്തിനുള്ള ആശ്രയവുമായിരുന്നു.
കാന്‍സര്‍ രോഗിയായ പിതാവിന്റെ ചികിത്സയ്ക്കും അപകടത്തില്‍ പരുക്കേറ്റ സഹോദരിയുടെ ചികിത്സയ്ക്കും വഴികണ്ടെത്തിയിരുന്ന അരുണിന് അപകടത്തില്‍ ഗുരുതരമായ പരുക്ക് ഏറ്റതോടെ കുടുംബം നിസഹായവസ്ഥയിലായി. കുടുംബം പോറ്റുന്നതിനൊപ്പം അരുണിന്റെ തുടര്‍ ചികിത്സയ്ക്കും വലിയ തുക ചെലവാകും. ഈ തുക എങ്ങനെ കണ്ടെത്തുമെന്ന നിസഹായവസ്ഥയിലാണ് അരുണും കുടുംബവും.
എന്നാല്‍ അരുണിനും കുടുംബത്തിനും താങ്ങാകാനുള്ള ശ്രമങ്ങളിലാണ് നാട്ടുകാര്‍. ഇവരെ സഹായിക്കുന്നതിനായി സാമ്പത്തിക പിന്തുണ തേടുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. ഗുരുതരമായ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആരുണിന് ചികിത്സക്ക് പണം തേടി ഒരു പറ്റം ഗായകര്‍ സിംഗിഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റില്‍ പാട്ടുപാടി തുടര്‍ ചികിത്സയ്ക്ക് ഈ കുടുംബത്തെ സഹായിക്കാനുള്ള ശ്രമത്തിലാണ്. ഒരു വലിയ പ്രാരാബ്ദ കുടുംബത്തിന്റെ 27 കാരനായ നെടും തൂണിന്റെ ജീവന് രക്ഷിക്കാന്‍, സഹായിക്കണം നമ്മള് ഓരോരുത്തരും. ഓര്‍ക്കണം അരുണ്‍ ഒരു കുടുംബത്തിന്റെ നെടുംതൂണാണ്….
ഗൂഗിള്‍ പേ നമ്പര്‍:
G PAY: 8547773811
ബാങ്ക് ACC.NO: 14300100062080
IFSC: FDRL0001430
NAME: ARUN BOSE