വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതു കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി നല്കാന് കഴിയുന്നില്ല. കൂലി കുടിശിഖ തീര്‍ത്തു നല്‍കുക, വേതനം 600 രൂപയാക്കുക, 200 തൊഴില്‍ നല്‍കുക, ജാതി തിരിച്ച് കൂലി നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക, അന്യായമായ പാചകവാതക വില വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്കാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
മൂവാറ്റുപുഴ ഏരിയയിലെ ആയവനയില്‍ അഞ്ചല്‍പ്പെട്ടി പോസ്റ്റ് ഓഫീസ് സമരം ജില്ല എക്സിക്യൂട്ടീവ് അംഗം കെ പി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഷീല സാബു അദ്ധ്യക്ഷത വഹിച്ചു. കെ ടി രാജന്, വി കെ വിജയന്, കെ കെ വാസു, ജൂലി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
മഞ്ഞള്ളൂരില്‍ മടക്കത്താനം പോസ്റ്റ് ഓഫീസ് മുന്നിലെ സമരം യൂണിയന് ഏരിയ സെക്രട്ടറി സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ വി സുനില്‍ അദ്ധ്യക്ഷത വഹിച്ചു. പി ബി സാബു, പി ആര് സനീഷ്, സുമ ബിനോ എന്നിവര്‍ പ്രസംഗിച്ചു.
ആവോലി പോസ്റ്റ് ഓഫീസ് സമരം എം ആര് പ്രഭാകരന് ഉദ്ഘാടനം ചെയ്തു. ഷാജു വടക്കന്‍, എം ജെ ഫ്രാന്‍സി,റ്റി സൈജു, സണ്ണി പൈലി, മൈക്കിള്‍ ആഞ്ചലോ, എന്നിവര്‍ പ്രസംഗിച്ചു.
മാറാടി പോസ്റ്റ് ഓഫീസ് സമരം സിഐറ്റിയു ഏരിയാ സെക്രട്ടറി സി കെ സോമന് ഉദ്ഘാടനം ചെയ്തു. സി എന്‍ രാജപ്പന് അദ്ധ്യക്ഷനായി. എം എന്‍ മുരളി,ലതാ ശിവന്, വത്സല ബിന്ദുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആരക്കുഴ പോസ്റ്റ് ഓഫീസ് സമരം കര്‍ഷക സംഘം ജില്ല ജോ. സെക്രട്ടറി കെ എന്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലീല മണി ശശിധരന് അദ്ധ്യക്ഷത വഹിച്ചു. സാബു ജോസഫ്, റ്റി ആര് അജി, ജെസ്റ്റിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ക്കാട് പോസ്റ്റ് ഓഫീസ് സമരം മഹിള അസോസിയേഷന് ഏരിയ പ്രസിഡന്റ് ഷാലി ജെയിന് ഉദ്ഘാടനം ചെയ്തു. അനില്‍ കെ മോഹനന് അധ്യക്ഷത വഹിച്ചു. ടി പ്രസാദ്, കെ കെ അനില്‍, പി എസ് രത്നാകരന്, എ കെ ജിബി , പി പ്രേമലത എന്നിവര്‍ പ്രസംഗിച്ചു.
വാളകത്ത് അമ്പലംപടി പോസ്റ്റ് ഓഫീസ് സമരം കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് സാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ജമന്തി മദന്‍ അധ്യക്ഷത വഹിച്ചു. സുജാത സതീശന്, റ്റി എം ജോയി, ലീല ബാബു, റാണി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
മുളവൂര്‍ പോസ്റ്റ് ഓഫീസ് സമരം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. സുഹറ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി എസ് മുരളി ,ഇ എം ഷാജി ,പി ജി പ്രദീപ്, യുപി വര്‍ക്കി, കെ കെ അനീഷ്, ബെസ്സി എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.
പായിപ്ര പെഴക്കാപ്പിള്ളി പോസ്റ്റ് ഓഫീസ് സമരം ആര് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എം എ നൗഷാദ് അധ്യക്ഷത വഹിച്ചു. മറിയംബീവി നാസര്‍, വി.എച്ച് ഷെഫീക്ക്, ജയശ്രീ ശ്രീധര്‍, റ്റി എ കുമാരന്, സ്മിതാ ദിലീപ്, എ ടി സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
മുനിസിപ്പാലിറ്റിയില്‍ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസ് സമരം സിഐറ്റിയു ഏരിയ പ്രസിഡന്റ് എം എ സഹീര്‍ ഉദ്ഘാടനം ചെയ്തു. വി എ ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. സുഭദ്ര തങ്കപ്പന്, അയ്യപ്പന് എന്നിവര്‍ പ്രസംഗിച്ചു.


