ഭരണഘടനാ ദിനമായ നവംമ്പര്‍ 26 ന് സീതി സാഹിബ് ഇന്‍സ്റ്റിറ്റുട്ട് ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ‘ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തത്തിന്റെ പ്രസക്തിയെക്കുറിച്ച്’ പഠന ക്ലാസ് സംഘടിപ്പിക്കും.
വെളളിയാഴ്ച 3 മണിക്ക് ഹൈക്കോടതി വളപ്പിലുള്ള എം.കെ. ദാമോദരന്‍ ഹാളിലാണ് ക്ലാസ സംഘടിപ്പിക്കുന്നത്. ഹൈബി ഈഡന് എംപി ക്ലാസ് ഉദ്ഘാടനം ചെയ്യും.
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം, മുന്‍ അഡീ. അഡ്വ. ജനറല്‍മാരായ വി. കെ. ബീരാന്, കെ.എ. ജലീല്‍ മുന്‍ എ. ഡി.ജി.പി., കെ.ഐ. അബ്ദുല്‍ റഷീദ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ കേരള ലോയേഴ്സ് ഫോറം പ്രസിഡന്റ് മുഹമ്മദ് ഷാ വിഷയം അവതരിപ്പിക്കും.
ഭരണഘടനാ നിര്‍മ്മാണ സഭ1949 നവംബര്‍ 26 നാണ് ഭരണഘടന അംഗീകരിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യതയും, അവസര സമത്വവുംഉറപ്പു നല്കുന്ന നമ്മുടെ ഭരണഘടന വെല്ലുവിളികള്‍ നേരിടുമ്പോള്‍, ഭരണഘടന സംരക്ഷിക്കേണ്ടത് മതേതര ഭാരതം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ബാധ്യതയാണ്. അതിന് അവരെ കരുത്തരക്കാന്‍ ഭരണഘടനയെ കുറിച്ചുള്ള അവബോധം ആവശ്യമാണ്. അതിനു വേണ്ടിയാണ്സീതി സാഹിബ് രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്രം ഡയറക്ടര്‍ പി.കെ. ജലീല്‍, പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദ്, ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ എന്നിവര്‍ അറിയിച്ചു.


