കുഞ്ഞിമംഗലം ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടത്തുന്നതിനിടെ ഡ്യൂട്ടിയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച് കവര്‍ച്ചാ ശ്രമം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് സുരേശന് സിവി പുതുക്കൈയെ ജനമൈത്രി പോലീസ് അനുമോദിച്ചു. നീലേശ്വരം സ്റ്റേഷനില്‍ വച്ച് നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോക്ടര്‍ വി ബാലകൃഷ്ണന് ഉപഹാര സമര്‍പ്പണം നടത്തി.
ഇന്‍സ്പെക്ടര്‍ ശ്രീഹരി കെപി, കൗണ്‍സിലര്‍ ഷജീര്‍ ഇ, സബ് ഇന്‍സ്പെക്ടര്‍മാരായ രാജീവന് പി, പ്രേമന് സിവി, എഎസ്ഐ മഹേന്ദ്രന് എം, വ്യാപാരി നേതാക്കളായ ഉദയന്‍ പാലായി, ജയറാം, വിനീത് ജനമൈത്രീ ബീറ്റ് ഓഫീസ്സര്‍മാരായ പ്രദീപന് പിലിക്കോട്, ശൈലജ എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.


