കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ വാദ്യ കലാകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാദേവക്ഷേത്രം അടച്ചു. ക്ഷേത്രത്തിലെ ജീവനക്കാരന് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് ക്ഷേത്രം അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ജീവനക്കാരന് കൊവിഡ് ലക്ഷങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആളുകളോട് ക്വാറന്റൈയിനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ക്ഷേത്രം അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഇനി ദര്‍ശനത്തിനായി തുറക്കൂ എന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ജീവനക്കാരെയും ഈ സാഹചര്യത്തില്‍ കൊവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
കോട്ടയം നാഗമ്പടത്തെ മൈജി ഷോറൂമും അടച്ചിട്ടുണ്ട്. ഷോറൂമിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്. ഇവിടെയുള്ള ജീവനക്കാരോടു ക്വാറന്റൈയിനില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്..


