മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാര്‍ഡ്. ജനപങ്കാളിത്തമുള്ള നൂതന സേവന മാതൃകയ്ക്കാണ് അവാര്‍ഡ്. 2.5 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. തിരുവനന്തപുരത്ത് ഐഎം ജി പത്മഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് പ്രോഗ്രാം മാനേജര്‍ സജിത് ജോണ്‍, മണീട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. ടി.എം വിപിന്‍ മോഹന്‍, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജെ ജോസഫ്, മണീട് കുടുംബാരോഗ്യ കേന്ദ്രം പിആര്‍ഒ താര നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
വിപുലമായ ആരോഗ്യ പരിപാലന, രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള ആധുനികവും കാര്യക്ഷമവുമായ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാണ്. ഇ ഹെല്‍ത്ത് സംവിധാനം, ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ചികിത്സാ സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ക്കുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം ആശുപത്രിയിലുണ്ട്.
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും രോഗത്തെ നിര്‍മാര്‍ജനം ചെയ്യാനായി. നവീകരിച്ച ഐപി ബ്ലോക്ക്, ഇമ്മ്യൂണിക്കേഷന്‍ റൂം, ഫീഡിങ് റൂം എന്നിവ രോഗികള്‍ക്ക് ഏറെ സഹായകമാണ്. ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റ് ആധുനിക ലബോറട്ടറി വിപുലമായ ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭിക്കും.
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്, കായ്കല്പ്പ അവാര്‍ഡ്, ആര്‍ദ്രകേരളം അവാര്‍ഡ് എന്നിവയും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്.


