മൂവാറ്റുപുഴ താലൂക്കില്‍ പട്ടയങ്ങളും കൈവശ രേഖകളും വിതരണം ചെയ്തു. എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്.ഡി.ഒ. കെ. ചന്ദ്രശേഖരന് നായര്‍ സ്വാഗതവും തഹസീല്‍ദാര്‍ സതീശന് കെഎസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മൂവാറ്റുപുഴ താലൂക്കില്‍ 37 പട്ടയങ്ങളും 12 കൈവശ രേഖകളുമാണ് വിതരണം നടത്തിയത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍, മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, പിറവം മുന്‍സിപ്പല്‍ ചെയര്‍മാര്‍ സാബു കെ. ജേക്കബ്ബ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് ലിസ്സി ജോളി, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്, വിവിധ കക്ഷി നേതാക്കളായ ഷാജു കെ. ജേക്കബ്ബ്, ടി.എം. ഹാരിസ്, സലീം ഹാജി, വില്‍സണ്‍ കെ ജോണ്‍, പി.എ. ബഷീര്‍, തങ്കകുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.


