ആറ്റിങ്ങല്‍: ഡിവൈഎഫ്ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങലിലെ വിവിധ കുളങ്ങളില്‍ മത്സ്യ കൃഷി ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം ആറ്റിങ്ങല്‍ തോട്ടവാരത്തെ കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ആറ്റിങ്ങല്‍ നഗരസഭാ ചെയര്മാന് എം പ്രദീപ് നിര്‍വഹിച്ചു. തുടര്‍ന്ന് കൊട്ടിയോട് വാര്‍ഡിലെ മടത്തില്കോണം കുളത്തിലും കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കൗണ്‍സിലര്‍ അഡ്വ. സി.ജെ. രാജേഷ്കുമാര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആര്.എസ്. രേഖ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രന്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത്, ബ്ലോക്ക് കമ്മിറ്റി അംഗം അജിന് വെസ്റ്റ് മേഖല ട്രെഷറര്‍ പ്രശാന്ത് മങ്കാട്ടു, മേഖല കമ്മിറ്റി അംഗം വിനീഷ്, മിഥുന്, അധീഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


