തൊഴിലുറപ്പ് തൊഴിലാളികളെ ജാതി തിരിച്ചു കൂലി നിശ്ചയിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ടു കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഏരിയയിലെ വില്ലേജ് കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കൊച്ചി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു നിയമത്തിനു (MGNR-EGA) കീഴില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തുന്ന വേതനവിതരണത്തെ പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റുള്ളവ എന്നിങ്ങനെ ജാതി വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിനെതിരെയാണ് NREG WU ന്റെ നേതൃത്വത്തില്‍ വില്ലേജ് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
തൊഴിലാളികളെ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുക, ഓരോ വിഭാഗത്തിനുമായി പ്രത്യേകം പ്രത്യേകം ഫണ്ട,് ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍ ഇറക്കുക, വ്യത്യസ്ത തൊഴിലാളി ബജറ്റുകള്‍ ഉണ്ടാക്കുക എന്നിവയാണ് ഈ നിര്‍ദേശത്തിന്റെ പരിണത ഫലം.
തുല്യ വേതനത്തിന് അര്‍ഹരായ തൊഴിലാളികളെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. വേതന വിതരണത്തിനുള്ള രീതികളില്‍ മാറ്റം വരുത്തുന്നത് വേതന വിതരണത്തില്‍ കാലതാമസമുണ്ടാകുന്നതിന് കാരണമാകുന്നുവെന്ന് മുന്‍പുള്ള
അനുഭവങ്ങളില്‍ നിന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വേതന വിതരണത്തിലുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനു പകരം അനാവശ്യമായി സങ്കീര്‍ണത വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ദേശീയ തൊഴിലുറപ്പു നിയമത്തിന്റെയും തുല്യവേതന നിയമത്തിന്റെയും അടിസ്ഥാന തത്വത്തിനെതിരാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന നിര്‍ദേശം. ഇത് പട്ടികജാതി/ പട്ടിക വര്‍ഗ തൊഴിലാളികളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ദേശീയ തൊഴിലുറപ്പു നിയമത്തിന്റെ മൊത്തത്തിലുള്ള നടപ്പിലാക്കലിനാണ് ബജറ്റില്‍ തുക നീക്കിവെച്ചിരിക്കുന്നത്. നിയമത്തിന്റെ പുതിയ വ്യാഖ്യാനങ്ങള്‍ ഈ
സമയത്ത് അവതരിപ്പിക്കാന്‍ സാധ്യമല്ല.
ഉടന്‍ തന്നെ ഈ നിര്‍ദേശം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പിന്‍വലിക്കണമെന്നും, കുറഞ്ഞ വേതനം 600 രൂപ എന്ന കണക്കില്‍ 200 ദിവസത്തെ തൊഴില്‍ എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാനാവശ്യമായ തുക ഉറപ്പാക്കണമെന്നും, കൃത്യസമയത്ത് വേതനം നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുമാണ് സമരം നടത്തിയത്.
ഈ മുദ്രവാക്യത്തോടപ്പം ഇന്ധനവില വില വര്‍ദ്ധനവ് പിന്‍വലിക്കുക, ലക്ഷദ്വീപ് ജനതയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയവയും സമരത്തിന്റെ ഭാഗമായി തൊഴിലായികള് ഉയര്‍ത്തി. കല്ലൂര്‍ക്കാട് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം സിപിഐ എം ഏരിയ സെക്രട്ടറി എം ആര് പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
പായിപ്രയില്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ജില്ല എക്സിക്യൂട്ടിവ് അംഗം കെ പി രാമചന്ദ്രനും, മുളവൂരില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി വിഎസ് മുരളിയും, ആയവനയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ റ്റി രാജന്, വാളകത്ത് യൂണിയന് ഏരിയ പ്രസിഡന്റ് സുജാത സതീശന്, മാറാടിയില്‍ യൂണിയന് ഏരിയ ജോ. സെക്രട്ടറി ലത ശിവന്, മഞ്ഞള്ളൂരില്‍ യൂണിയന് ഏരിയ എക്സിക്യൂട്ടിവ് അംഗം ഷാജു വടക്കന്‍, ആരക്കുഴയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി സാബു ജോസഫ് ചാലില്‍
എന്നിവര്‍ ഉദ്ഘാടനം ചെയ്തു.


