മൂവാറ്റുപുഴ: നഗരത്തിന് വസന്ത രാവുകള്‍ സമ്മാനിച്ച പുഷ്പ ഫല സസ്യ പ്രദര്‍ശനം മൂവാറ്റുപുഴ ഫ്ലവര്‍ ഷോ ചൊവ്വാഴ്ച സമാപിക്കും. മേളയില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന വൈവിധ്യമാര്‍ന്ന ചെടികളും ഫല വൃക്ഷ തൈകളും 30 ന് ബുധന്‍ രാവിലെ 7 മുതല്‍ മിതമായ നിരക്കില്‍ വിറ്റഴിക്കും. ഒരാഴ്ചയായി നഗരസഭാ മൈതാനിയില്‍ നടന്ന് വരുന്ന മേള കാണാന്‍ ഇതിനകം ആയിരങ്ങളാണ് എത്തിയത്. എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന വിധമാണ് മേള ഒരുക്കിയിരിക്കുന്നത്.
പുഷ്പ മേളയോട് അനുബന്ധിച്ച് വിപുലമായ കണ്‍സ്യൂമര്‍ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ വസ്തുക്കളും കുറഞ്ഞ നിരക്കില്‍ സ്റ്റാളില്‍ നിന്ന് ലഭിക്കും. നടുവ്, മുട്ട്, ശരീര വേദനകള്‍ക്കും മരവിപ്പ് തരിപ്പ് തുടങ്ങി രക്ത പ്രവാഹം തടസപെടുന്ന അസുഖങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സ്പാര്‍ക്ക് മസാജ് മെഷീന്, വിവിധ തരം ഡിസൈന്‍ ഫര്‍ണിച്ചറുകള്‍ എന്നിവ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 40% വിലക്കുറവില്‍ ലഭിക്കും.
ഇറക്കുമതി ചെയ്ത ആഡംബര വാഷ് ബേസിന് സെറ്റ്, എണ്ണയില്ലാതെ ചപ്പാത്തി, ദോശ തുടങ്ങി 25 ഓളം ആഹാരം പാകം ചെയ്യാവുന്ന മള്‍ട്ടി മേക്കര്‍, പവര്‍ സേവിങ് ഡിവൈസ്, എല്ലാവിധ ധാന്യങ്ങളും വീട്ടില്‍ തന്നെ പൊടിപ്പിക്കാവുന്ന ഫ്ളവര്‍ മില്ല് എന്നിങ്ങനെ ഒരു വീടിന് ആവശ്യമായതെല്ലാം 30% മുതല്‍ 50% വരെ വിലക്കുറവില്‍ മേളയില്‍ ലഭിക്കും. മള്‍ട്ടി പര്‍പ്പസ് കാര്‍ വാഷ് മെഷീന്, ഐബല്‍ കമ്പനിയുടെ ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റവ് എക്സ്ചേഞ്ച് ഓഫറില്‍ നല്കുന്നു.
ഗ്യാസ് അപകടം ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന സേഫ്റ്റി റെഗുലേറ്റര്‍, ഹാന്‍ഡി വാക്കം ക്ലീനര്‍, ഏത് ചൂടിലും തണുത്ത കാറ്റ് ലഭിക്കുന്ന എയര്‍ കൂളര്‍ ഫാന്‍ പഴയ ഫാനിന് 2000 രൂപ എക്സ്ചേഞ്ച് ഓഫറില്‍, കിച്ചണ്‍ ടൂള്‍സുകള്‍, രുചിയൂറും നാവില്‍ കൊതിയൂറുന്ന കോഴിക്കോടന്‍ ഹല്‍വ, കാന്താരി മുളകുകൊണ്ടുള്ള വെറൈറ്റി അച്ചാറുകള്‍, തുടങ്ങി കുത്താമ്പുള്ളി കൈത്തറി തുണിത്തരങ്ങളും ബെഡ്ഷീറ്റുകളും ഫാന്‍സി ഐറ്റംസ്, ടോയ്സുകള്‍, പഴയകാല മിഡായികള്‍, വെറൈറ്റി ഐസ്ക്രീംസ്, മൊബൈല്‍ അക്സെസറീസ്, വീടിനും ഷോപ്പിനും ആവശ്യമായ സി.സി.ടി.വി. ക്യാമറ, മാലിന്യ സംസ്കരണ പ്ലാന്റ്, ആയുര്‍വേദ ഉത്പന്നങ്ങള്‍ തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനുതകുന്ന 80ല്‍ പരം കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ മേളയിലുണ്ട്.
എല്ലാ ദിവസവും സായാഹ്നങ്ങളില്‍ ചലച്ചിത്ര, ടി.വി. താരങ്ങള്‍ അണിനിരക്കുന്ന സ്റ്റേജ് പ്രോഗ്രാമും ഭക്ഷ്യ മേളയും കുട്ടികള്‍ക്ക് ഉല്ലസിക്കാവുന്ന അമ്മ്യൂസ്മെന്റ് റൈഡുകളും മേള സവിശേഷമാക്കുന്നു. രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.