പെരുമ്പാവൂരിന്റെ തുറന്ന വികസനത്തിനും ഉന്നമനത്തിനുമായി നവശില്പികളുടെ ഫോറം രൂപികരിക്കുന്നതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പെരുമ്പാവൂര്‍ റീബില്‍ഡ് മിഷന് എന്ന ഈ പദ്ധതിയിലേക്ക് അംഗങ്ങളെ ക്ഷണിക്കുന്നു. ഒരു സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അഞ്ചു പേര് അംഗങ്ങളായിരിക്കും. അംഗങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെയും ഔദ്യോഗിക ഭാരവാഹികള്‍ ആകരുത്. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ വനിതകള്‍, ഇവര്‍ക്ക് പ്രത്യേകം പ്രാതിനിധ്യം ഉണ്ടായിരിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പെരുമ്പാവൂര്‍ റീബില്‍ഡ് മിഷന് ഫോറത്തില്‍ പ്രവര്‍ത്തിക്കാം. ആശയ രൂപീകരണത്തിലൂടെയും പദ്ധതി ചര്‍ച്ചകളിലൂടെയും വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി പെരുമ്പാവൂരിനെ സാംസ്കാരിക കാര്‍ഷിക വ്യവസായ മേഖലകളില്‍ കൂടുതല്‍ ഉന്നതിയിയിലേക്ക് നയിക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും സമ്മതപത്രവും മാര്‍ച്ച് 31നു മുന്‍പ് എംഎല്‍എ ഓഫീസില്‍ എത്തിക്കേണ്ടതാണെന്നു അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.

