മൂവാറ്റുപുഴ: മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം 48ാം മത് പൊതുയോഗവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള അവര്‍ഡ് വിതരണവും നടത്തി. സംഘം പ്രസിഡന്റ് കെ.എ. നവാസ് അവര്‍ഡ് വിതരണം ചെയ്യ്തു. സംഘം സെക്രട്ടറി വി.പി. പ്രസന്നകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് വി.കെ. വിജയന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യുആര്‍ ബാബു, വി.കെ. മണി, പി.ജി. ശാന്ത, പി.എ. അനില്‍, സജി ഏലീയാസ്, കെ.ജി സത്യന്, കെ.എ. സനീര്‍, എം.കെ. സന്തോഷ്, വിദ്യാ പ്രസാദ്, ജയശ്രീ ശ്രീധരന്, എന്നിവരും സംഘം ജീവനക്കാരായ റോയി പോള്‍, സുജയ് സലീം, ഷീനോബി ശ്രീധരന്, മിനി ആഗസ്റ്റിന്, അനീഷ് ചന്ദ്രന്, രഞ്ജിത് കുമാര്‍, പ്രമോദ്, റ്റി.എ. ബേബി, എന്‍.കെ. പുഷ്പ, ജീബിന്‍ രവി എന്നിവര്‍ പങ്കെടുത്തു.


