മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന ജനകീയ ആസൂത്രണ പദ്ധതികളുടെ ഉദ്ഘാടനവും പഞ്ചായത്തിലെ മികച്ച വനിത ക്ഷീരകര്‍ഷകര്‍ക്കുള്ള ആദരവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നിസ മൈതീന്‍ അധ്യക്ഷത വഹിച്ചു. പായിപ്ര മൃഗാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.ലീന പോള്‍ പദ്ധതി വിശദീകരിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ എം.സി.വിനയന്, വി.ഇ.നാസര്‍, സാജിത മുഹമ്മദാലി, മെമ്പര്‍മാരായ ജയശ്രീ ശ്രീധരന്, ഇ എം ഷാജി, പി എം അസീസ്, എം എ നൗഷാദ്, വിജി പ്രഭാകരന്, ഷാഫി മുതിരക്കാലയില്‍, എല്‍ജി റോയ്, സുകന്യ അനീഷ് എന്നിവര്‍ പങ്കെടുത്തു. പേഴയ്ക്കാപ്പിള്ളി കെ.വൈ.എസ്.ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നാനൂറ് ക്ഷീരകര്‍ഷകരെ സാക്ഷിയാക്കിയാണ് ഉദ്ഘാടനം നടന്നത്.
ചടങ്ങില്‍ പായിപ്ര ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ ക്ഷീരകര്‍ഷകരായ ജസ്ന റഫീക്ക്, വിജയമ്മ നാസര്‍, ഓമന സുരേന്ദ്രന്, സാറ്റ്ലി ഇസഹാക്ക്, കോമളം മോഹനന്, മിനി അജയന്, ബീന, റാഫിയ മൈതീന്‍ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. 7475-രൂപ വീതം സബ്സിഡി നിരക്കില്‍ പഞ്ചായത്തിലെ 400- വനിത ക്ഷീരകര്‍ഷകരുടെ കറവപശുക്കള്‍ക്ക് കാലിതീറ്റവിതരണവും 1000 രൂപ സബ്സിഡി നിരക്കില്‍ 400-പേര്‍ക്ക് പശുക്കള്‍ക്കുള്ള ധാതുലവണ മിശ്രിത വിതരണവും നടന്നു.