കൊല്ലത്ത് ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചിതറയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കല്ലുവെട്ടാന്‍കുഴി എ എസ് ഭവനില്‍ സുഗതനയാണ് തെരുവ് നായ കടിച്ചത്. രാവിലെ 6.30 ഓടെ പത്രം എടുക്കാനായി റോഡിലിറങ്ങിയപ്പോഴാണ് സുഗതന്റെ കാലില്‍ പിന്നില്‍ നിന്ന് എത്തിയ തെരുവ് നായ കടിച്ചത്.
ആക്രമണത്തില്‍ സുഗതന്റെ കാലിന് ആഴത്തിലുളള മുറിവ് ഏറ്റിട്ടുണ്ട്.പരുക്കേറ്റ സുഗതനെ കടയ്ക്കല്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.