കോതമംഗലം: എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ 53 ആം നാഷണല്‍ സര്‍വീസ് സ്കീം ദിനം ആചരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സോജന്‍ലാല്‍ ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി. തുടര്‍ന്ന് കോളേജില്‍ നിന്നും നെല്ലിമറ്റത്തേക്ക് എന്‍.എസ്.എസ് ദിന സന്ദേശം നല്കുന്ന റാലിയും സംഘടിപ്പിച്ചു.
പ്രോഗ്രാം ഓഫീസര്‍ ഷിജു രാമചന്ദ്രന്, വോളന്റീയര്‍ സെക്രട്ടറിമാരായ ഭവന് ഷാ, അഭിജിത് ജയന്, നന്ദന സുരേഷ്, ഐറിന് സജീവ് എന്നിവര്‍ നേതൃത്വം നല്കി. എന്‍എസ്എസ് കര്‍ത്തവ്യ വാരാചരണത്തിന്റെ ഭാഗമായി പച്ചക്കറി കൃഷി, ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കല്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തെരുവ് നാടകം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ എംബിറ്റ്സിലെ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്.


