മൂവാറ്റുപുഴ: മുളവൂര്‍ മൗലദ്ദ വീല ഇസ്ലാമിക് അക്കാദമിയില്‍ മമ്പുറം തങ്ങള്‍ ഉറൂസ് ഈ മാസം 25, 26, 27 ദിവസങ്ങളില്‍ നടക്കുമെന്ന് മൗലദ്ദ വീല ഇസ്ലാമിക് അക്കാദമി ചെയര്മാന് സയ്യിദ് ഷറഫുദ്ധീന്‍ സഅദി മുഖൈബിലി തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 25 ന് വൈകിട്ട് നാലിന് സന്ദേശറാലി, തുടര്‍ന്ന് മൗലദ്ദ വീല ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ശൈഖുനാ ചെറിയ കോയ അല്‍ ഖാസിമി കൊടി ഉയര്‍ത്തും. എസ്.വൈ.എസ് മുളവൂര്‍ യൂണിറ്റ് പ്രസിഡന്റ് സയ്യിദ് മനാഫ് മുഖൈബിലി തങ്ങള്‍ ദുആ യ്ക്ക് നേതൃത്വം നല്‍കും.
വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ എംഎസ് അലി അധ്യക്ഷത വഹിക്കും. യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍ പ്രഭാഷണം നടത്തും. പഞ്ചായത്ത് മെമ്പര്‍മാരായ പി.എം.അസീസ്, ടി.എം. ജലാലുദ്ദീന്‍, ഷാഫി മുതിരക്കാലായില്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എം.അബ്ദുല്‍ കരീം എന്നിവര്‍ സംസാരിക്കും. ജിസാം അഹ്സനി സ്വാഗതവും ഷരീഫ് തേക്കും കരോട്ട് നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണത്തിന് ആഷിഖ് ദാരിമി ആലപ്പുഴ നേതൃത്വം നല്‍കും.
26 ന് വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം കെ.ടി. ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ.എം. ഫൈസല്‍ അധ്യക്ഷത വഹിക്കും. ആന്റണി ജോണ്‍ എം എല്‍ എ, മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം എന്നിവര്‍ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍ ഇ.എം.ഷാജി എന്നിവര്‍ സംസാരിക്കും. ഷാജി കുട്ടമ്പുഴ സ്വാഗതവും അബൂബക്കര്‍ മരങ്ങാട്ട് നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണത്തിന് ഹാഫിള് സിറാജുദ്ധീന് അല്‍ ഖാസിമി പത്തനാപുരം നേതൃത്വം നല്‍കും.
27 ന് വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്കാരിക സദസ്സ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യും. ശൈഖുനാ ചെറിയ കോയ അല്‍ ഖാസിമി അധ്യക്ഷത വഹിക്കും.നിര്‍ദ്ധനര്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടനം മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിര്‍വ്വഹിക്കും. ശൈഖ് അബ്ദുള്ള യൂസഫ് അല്‍ ദുബൈഖി ബുറൈദ വിശിഷ്ട അതിഥിയായിരിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, ഡോ. മാത്യു കുഴലനാടന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, പഞ്ചായത്ത് മെമ്പര്‍ സക്കീര്‍ ഹുസൈന്, എസ് വൈ എസ് മൂവാറ്റുപുഴ സോണ്‍ പ്രസിഡന്റ് സല്മാന് സഖാഫി എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് രാത്രി 8.30 ന് നടക്കുന്ന ഉറൂസും ദുആ സമ്മേളനവും മജ്ലിസുന്നൂര് ജില്ലാ അമീര്‍ സയ്യിദ് സൈഫുദ്ദീന് ഫൈസി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ദുആ സമ്മേളനത്തിന് സയ്യിദ് കെ .എസ്.ആറ്റക്കോയ തങ്ങള്‍ (കുമ്പോല്‍ തങ്ങള്‍ ) നേതൃത്വം നല്‍കും. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് മണ്ണഞ്ചേരി, നിസാര്‍ കൊട്ടുകാട്, അബ്ദുല്‍ ഗഫൂര്‍ ചേറ്റുവ, സൈത് മുഹമ്മദ് സഅദി എന്നിവര്‍ സംസാരിക്കും. സൈനുല്‍ ആബിദ് മുഖൈബിലി തങ്ങള്‍ സ്വാഗതവും ഷമീര്‍ പറക്കോട് നന്ദിയും പറയും. പത്രസമ്മേളനത്തില്‍ മൗലദ്ദ വീല ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ശൈഖുനാ ചെറിയ കോയ അല്‍ ഖാസിമി, സ്വാഗത സംഘം കണ്‍വീനര്‍ സൈനുല്‍ ആബിദ് മുഖൈബിലി തങ്ങള്‍ പങ്കെടുത്തു.


