മൂവാറ്റുപുഴ: ഇന്ധന പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്തുവണ്ടി സമരം നടത്തി. ഇരുചക്രവാഹനം ഉന്തിയും, ഗ്യാസ് വണ്ടി കെട്ടിവലിച്ചുമാണ് പ്രതിക്ഷേധിച്ചത്. പ്രതിഷേധ സമരം കെപിസിസി സെക്രട്ടറി കെഎം സലിം ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെഒ ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോളിമോന് ചുണ്ടയില്‍, ബ്ളോക്ക് സെക്രട്ടറി കെ.എം.മാത്തുക്കുട്ടി, ആര് രാമന്, ബേസില്‍ കെ പൗലോസ്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ജിജോ പാപ്പാലില്‍, പഞ്ചായത്ത് അംഗങ്ങളായ കെ.പി. അബ്രാഹം, മോള്‍സി എല്‍ദോസ്, എബി പൊങ്ങണത്തില്‍, എവിന്‍ എല്‍ദോസ്, ഫിലോ കെ ജോര്‍ജ്, സന്തോഷ് പഞ്ചക്കാട്ടില്‍, സിബിന് ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.


