ഇടുക്കി : ഭരണഘടനാ ശില്പ്പിഡോ . ബി. ആര്. അബേദ്കറെ അപമാനിച്ച അമിത് ഷാ ഭരണാ ഘടനയെ തന്നെയാണ് അവഹേളിച്ചിരിക്കുന്നതെന്ന് ഡീന്‍കുര്യാക്കോസ് എംപി.. ചരിത്രത്തില്‍ ഒരിക്കല്‍ പോലും ആര്‍എസ്എസ് ഭരണഘടനയെ ബഹുമാനിച്ചിട്ടില്ല. ഭരണഘടനയേയും, ഭരണഘടനാ മൂല്യങ്ങളെയും ഒരേ പോലെ എതിര്‍ത്ത പാരമ്പര്യമാണ് ആര്‍എസ്എസിനും സംഘപരിവാര്‍ സംഘടനകള്‍ക്കും ഉള്ളത്. മനു സ്മൃതിയെ മുറുകെ പിടിച്ച് , ഭാരതീയ ദേശീയതയുമായി ബന്ധപ്പെട്ടതല്ല ബി.ആര് അംബേദ്കറുടെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ ഭരണഘടനയെന്ന് ആക്ഷേപിച്ചവരുടെ പാരമ്പര്യം പേറുന്ന അമിത് ഷാ മനപൂര്‍വ്വമാണ് രാജ്യസഭയിലെ പ്രസംഗത്തിനിടെ അംബേദ്കറെ അവമാനിച്ചതെന്നും, അദ്ദേഹം രാജിവയ്ക്കുകയാണ് വേണ്ടതെന്നും ഡീന്‍ കുര്യാക്കോസ്എംപി പറഞ്ഞു. എഐസിസി യുടെ നിര്‍ദ്ദേശമനുസരിച്ച് പ്രതിപക്ഷ എംപി മാര്‍ അവരുടെ മണ്ഡലങ്ങളില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Home LOCAL അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം – ഡീന്‍ കുര്യാക്കോസ് എംപി –